WELCOME TO ULANADANS ARYDI

2010, ജൂലൈ 27, ചൊവ്വാഴ്ച

ര്‍മ്മകള്‍ ഇലകള്‍ പോലെയാണ് ...ഓരോ ദിവസവും ഓരോ ഓര്‍മയുടെ ഇലകളായി പൊഴിയും ....കടന്നു പോയ ദിനങ്ങളുടെ ...അവശേഷിപ്പായി...കാലത്തിന്റെ ബാക്കി പത്രമായി ഓര്‍മ്മകള്‍ ...ഞാനും സൂക്ഷിച്ചു വച്ച് പോയ കാലത്തിന്റെ ചില ഇലകളെ ..
ഉളനാട് ...കേരളത്തിന്റെ ഒരു കൊച്ചു കോണില്‍ പത്തനംതിട്ടയിലെ ഒരു കൊച്ചു ഗ്രാമം ...ഉളനാടന്‍സ് ഡയറി ലൂടെ കടന്നു പോകുന്ന ...ഓരോ മനസുകള്‍ക്കും കാണും ഇത് പോലെ ഓര്‍മയുടെ ഇലകള്‍ പൊഴിച്ച് ഋതു ഭേദങ്ങളിലൂടെ കടന്നു വന്നു കാലം കട പുഴകാത്ത ഒരു വലിയ ഓര്‍മ മരം വേരുകള്‍ ആഴ്തിയ..ഗ്രാമം ...തളിരിലകളുടെ ബാല്യം പിന്നിട്ടു ..പൂച്ചകുട്ടിക പറിച്ചു തിന്നു കാസാവിന്‍ പീപി ഊതി ...മിന്നാമിനുങ്ങുകളുടെ നുരുങ്ങുവേളിച്ചതെ നക്ഷത്രമായി താലോലിച്ചു ...ഓണത്തുംബികള്‍ ക്കൊപ്പം പാറി നടന്ന ...ഓലക്കന്നട്യില്‍ കൂടി നിങ്ങള്‍ അല്ല നമ്മള്‍ കണ്ട ഗ്രാമം .നമുക്ക് ഒരിക്കല്‍ കൂടി തിരിച്ചു പോകാം ..മഷി തണ്ടുകള്‍ തേടി മഴത്തുള്ളികള്‍ ഉറഞ്ഞ ആ നാട്ടു വഴികളിലൂടെ ......
ഇത് ഞാന്‍ സമര്‍പ്പിക്കുന്നു ...ഓര്‍മയുടെ ..സ്നേഹത്തിന്റെ ...സൌഹൃദത്തിന്റെ ..ഗ്രാമ വിശുദ്ധിയുടെ ...ഇലകളെ ...ഓര്‍മകളെ ...ഇപ്പോളും വാടാതെ സൂക്ഷിക്കുന്ന നിങ്ങളിലൂരോര്തര്‍ക്കും ...പിന്നെ ആ 5 പേര്‍ക്ക് ...കഴിഞ്ഞ 10 വര്‍ഷക്കാലമായി ഞാന്‍ രഹസ്യമായി സൂക്ഷിക്കുന്ന എന്റെ അക്ഷരങ്ങളെ ചിന്തകളെ ഇഷ്ടപ്പെട്ട ..അവയ്ക്ക് കവിതെയുന്നും കഥയെന്നും പേരിട്ടു എന്നെ പ്രോത്സാഹിപ്പിച്ച അവരുടെ സ്നേഹത്തിന്റെ സൌഹൃദത്തിന്റെ അഗീകാരങ്ങള്‍ക്ക് ...അനീഷ്‌ പുന്നൂസിനു ...അനിലിനു ...അനുരാജിനു ..ജയദേവ് നു ...ലിജുവിനു ...റോസ് പൂവിന്റെ ഭംഗിയാണ് എന്റെ ഷര്‍ട്ട്‌ നു ..എന്ന് പറഞ്ഞ ...സ്നേഹത്തിന്റെ വെറുപ്പില്‍ ഞാന്‍ കണ്ണ് നനയിപ്പിച്ച പ്രിയ സുഹൃത്തിനു ...പേരെടുത്തു പറഞ്ഞാലും തീരാത്ത എന്റെ ഉളനാടന്‍ സൌഹൃദങ്ങള്‍ക്ക്..മാതൂരാന് ...പഴയ ആ ത്രീമെന്‍ ആര്‍മിക്ക്‌ ...പിന്നെ എല്ലാ ഉളനാടന്‍ മാര്‍ക്കും ഒരായിരം സ്നേഹാക്ഷരങ്ങളോടെ
സതീഷ്‌ ഉളനാട്